Breaking News

പ്രകൃതി സംരക്ഷണത്തിനായ് ഏകപാത്ര നാടകവുമായി ഏഴാം ക്ലാസുകാരൻ ദേവരാജ് കക്കാട്ടിൻ്റെ ഏകപാത്ര നാടകം കാഞ്ഞങ്ങാട് പി പി ടി എസ് എ എൽ പി എസിൽ അരങ്ങേറി


പ്രകൃതി സംരക്ഷണത്തിൻ്റെ  പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ദേവരാജ് കക്കാട്ടിൻ്റെ ഏകപാത്ര നാടകം കാഞ്ഞങ്ങാട് പി പി ടി എസ് എ എൽ പി എസിൽ അരങ്ങേറി. പ്രകൃതിയും മനുഷ്യനും ഒത്തുചേർന്നാൽ ഈ ലോകം മനോഹരമാകും. പ്രകൃതിയെ ചങ്ങലക്കിട്ട് നാം മനുഷ്യർ തന്നെ ഈ ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കയാണ്. ഈ സന്ദേശം കുട്ടികളിലും മുതിർന്നവരിലും എത്തിക്കാനും ഒപ്പം വളരെ മനോഹരമായി തൻ്റെ ഭാവപ്രകടനത്തിലൂടെ എല്ലാവരുടേയും മനസ്സ് കീഴടക്കാനുംദേവരാജിന് സാധിച്ചു. ഒരു ഏഴാം ക്ലാസുകാരനാണെങ്കിലും വ്യത്യസ്ത  ഭാവപ്രകടനത്തിലൂടെ ദേവരാജ് 25 മിനുറ്റും  കാണികളെ അക്ഷരാർത്ഥത്തിൽ കയ്യിലെടുത്തു.

കോവിഡ് കാലത്ത്  മൊട്ടൂസ് എന്ന പേരിൽ 100 ലധികം ബോധവൽക്കരണ വീഡിയോ ചെയ്ത് മുഖ്യമന്ത്രിയുടെ അനുമോദനത്തിന് പാത്രമായി , ഉജ്ജ്വല ബാല്യം പുരസ്ക്കാരം , ഇന്ത്യൻ ബുക്ക് ഓഫ് റെക്കാഡ് ,  എന്നിവ നേടിയ ദേവരാജ് മടിക്കൈ 2 വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ ഏഴാം തരം വിദ്യാർത്ഥിയാണ് . മടിക്കൈ കക്കാട്ടെ കെ.വി രാജേഷിന്റെയും റീജയുടെയും മകനാണ് . ഹൊസ്ദുർഗ് ഹയർ സെക്കണ്ടറിയിലെ +1 വിദ്യാർത്ഥിനി ദേവികരാജ് സഹോദരിയാണ് .


 വിജേഷ് കാരി രചനയും സംവിധാനവും നിർവ്വഹിച്ച ഏകപാത്ര നാടകം കാഞ്ഞങ്ങാട് നഗരസഭ ചെയർപേർസൺ ശ്രീമതി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സി. കെ അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്ദുർഗ്ഗ് ബിപി സി ഡോ. കെ വി രാജേഷ്, ട്രയിനർ സനൽകുമാർ വെള്ളുവ, സ്കൂൾ മാനേജർ സുബൈർ,പി ടി എ പ്രസിഡൻ്റ് നജ്മുദ്ദീൻ, എം പി ടി എ പ്രസിഡൻ്റ് റസീന, മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങൾ, SRG കൺവീനർ ശശികല എന്നിവർ പങ്കെടുത്തു.

No comments