Breaking News

മാലോത്ത് കസബ എസ് പി സി യൂണിറ്റ് യോഗ ദിന പരിശീലനം സംഘടിപ്പിച്ചു


മാലോം : ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്  ജി എച്ച് എസ് എസ്  മാലോത്ത് കസബ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു.  പിടിഎ പ്രസിഡണ്ട് കെ സാവിത്രി അധ്യക്ഷത വഹിച്ച ചടങ്ങ്  സ്കൂൾ ഹെഡ്മിസ്ട്രസ്  ലീജ കെ വി   ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ  ദിനേശൻ കെ, എം പി  ടി എ പ്രസിഡണ്ട് ദീപ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സിപിഓ സുഭാഷ് വൈ എസ് സ്വാഗതവും എ സി പി ഓ മഞ്ജുഷ ടി തോമസ് നന്ദിയും രേഖപ്പെടുത്തി. മാലോം ആയുർവേദ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ  ജലീറ്റ ആൻസെബാസ്റ്റ്യൻ  യോഗ പരിശീലനം നൽകി.

No comments