മഞ്ചേശ്വരത്ത് ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
കാസർകോട് : മഞ്ചേശ്വരത്ത് ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബങ്കര, മഞ്ചേശ്വരം, വാമഞ്ചൂർ, കജെയിലെ പരേതനായ മൂസക്കുഞ്ഞിയുടെ മകൻ മുഹമ്മദ് സാദിഖ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഹൊസബെട്ടുവിലാണ് അപകടം. ഉടൻ മംഗ്ളൂരുവിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: മറിയമ്മ. സഹോദരങ്ങൾ: അബ്ദുള്ള, ഖാദർ, താഹിറ, ഔവ്വഞ്ഞി, ഖദീജ, ഹാജിറ.
No comments