Breaking News

ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് ഡി എം ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും; പോലീസ് ജലപീരങ്കി പ്രയോഗിച്ചു ലാത്തി വീശി ...


കാഞ്ഞങ്ങാട്: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു സ്ത്രീ മരിക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധിച്ചു ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി എം ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കൂളിയങ്കാലിൽ നിന്ന് ആരംഭിച്ച മാർച്ച് ജില്ലാ ആശുപത്രി പരിസരത്ത് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും ഉന്തും തള്ളും നടക്കുകയും പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സമരത്തിന് നേതൃത്വം നൽകിയ കെ എസ് യു തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് എ വി വരുൺ രാജിന് തലയ്ക്കു പരിക്കേറ്റു. പ്രതിഷേധ മാർച്ച് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ പി ബാലകൃഷ്ണൻ, സി എം ഉനൈസ്, രാജേഷ് തമ്പാൻ, മാർട്ടിൻ ജോർജ്, രതീഷ് കാട്ടുമാടം, ദീപു കാട്ട്, അനൂപ് കല്ലോട്ട്, ശിവപ്രസാദ് അറുവാത്ത്, രജിത രാജൻ, എം കുഞ്ഞികൃഷ്ണൻ,ഷിബിൻ ഉപ്പിലിക്കൈ, വസന്തൻ പടുപ്പ്, രാജേഷ് പുല്ലൂർ തുടങ്ങിയവർ സംസാരിച്ചു.

No comments