ബേക്കൽ എംഡിഎംഎ കേസ് 3 പേർ കൂടി പിടിയിലായി
കാഞ്ഞങ്ങാട് : കാൽകിലോയിലധികം (256.02 ഗ്രാം ) എംഡിഎംഎ പിടികൂടിയ കേസിൽ 3 പേർ കൂടി ബേക്കൽ പോലീസിന്റെ പിടിയിലായി. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം 6 ആയി. കാറിൽ എംഡിഎംഎ കടത്തുകയായിരുന്ന 2 പേരെ വാഹനമുൾപ്പെടെ പിടികൂടിയിരുന്നു. മുളിയാർ പൊവ്വൽ സ്വദേശി മുഹമ്മദ് ഡാനിഷ് (30), ചെങ്കള ആലമ്പാടി സ്വദേശി അബ്ദുൽ ഖാദർ (40) എന്നിവരാണ് പിടിയിലായത്. ഇതിൽ തുടരന്വേഷണത്തിൽ കോഴിക്കോട് കൂടരഞ്ഞി സ്വദേശി സാദിഖ് അലി (36) എന്നയാൾ കഴിഞ്ഞ ദിവസവും വയനാട് വെച്ചും പിടിയിലായിരുന്നു. അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചതോടെ 3 പേർ ബാംഗ്ലൂരിൽ വെച്ചാണ് പിടിയിലായത്. കണ്ണൂർ കുത്തുപറമ്പ് അടിയറപ്പാറ സ്വദേശി മുഹമ്മദ് അജ്മൽ കെ പി (26) , പാലക്കാട് മണ്ണാർക്കാട് തെങ്കര സ്വദേശി ജംഷാദ് വി പി (31), ഫായിസ് പി വി (26) എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി ശ്രീ ബി.വി വിജയ ഭരത് റെഡ്‌ഡി ഐന്റെ നിർദ്ദേശ പ്രകാരം ബേക്കൽ ഡിവൈഎസ്പി മനോജ് വി വി മേൽനോട്ടത്തിൽ ബേക്കൽ ഇൻസ്‌പെക്ടർ ശ്രീദാസ് എം വി യുടെ നേതൃത്വത്തിൽ എസ് ഐ സവ്യസാചി എം, സബ് ഡിവിഷൻ സ്‌ക്വാഡ് അംഗംങ്ങളായ സജീഷ്, സുബാഷ്, സുബാഷ് ചന്ദ്രൻ എന്നിവരാണ് പ്രതികളെ സമർത്ഥമായി പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
No comments