Breaking News

കാണാതായ കർഷകനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: കാണാതായ കർഷകനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുംബഡാജെ, അഗൽപ്പാടി, പത്മാറിലെ ബാലകൃഷ്ണ ഭട്ടി(73)ന്റെ മൃതദേഹമാണ് കവുങ്ങിൻ തോട്ടത്തിലെ കുളത്തിൽ കാണപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെ വീട്ടിൽ വച്ചാണ് ബാലകൃഷ്ണ ഭട്ടിനെ കാണാതായത്. വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഭർത്താവിനെ കാണാതായതു സംബന്ധിച്ച് ഭാര്യ ശ്യാമള തിങ്കളാഴ്ച രാവിലെ ബദിയഡുക്ക പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മക്കൾ: വിവേക്, വിജയ. മരുമക്കൾ: വൈശാലി, കിഷോർ. സഹോദരങ്ങൾ: അനന്തരാമഭട്ട്, രാമചന്ദ്രഭട്ട്, പരേതനായ വെങ്കിട്ടരമണ ഭട്ട്.

No comments