Breaking News

ബസിൽ കടത്തിയ 139.38 ഗ്രാം മെത്തഫെറ്റമിൻ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ


കാസർകോട്: ബസിൽ കടത്തിയ 139.38 ഗ്രാം മെത്തഫെറ്റമിൻ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. മഞ്ചേശ്വരം, കുഞ്ചത്തൂർ ഗവ. എൽ പി സ്കൂളിനു സമീപത്തെ ഹൈദരാലി (40)യെയാണ് മഞ്ചേശ്വരം എക്സൈസ് ഇൻസ്പെക്ടർ ജിനു ജയിംസും സംഘവും അറസ്റ്റു ചെയ്തത്. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് കർണ്ണാടക കെ എസ് ആർ ടി ബസിനകത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി കെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർ ടി പി സജിത്ത് എന്നിവരും ഉണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച് അനധികൃത വിൽപ്പന നടത്തുകയായിരുന്ന ആളെ ഹൊസ്ദുർഗ്ഗ് എക്സൈസ് അധികൃതർ അറസ്റ്റു ചെയ്തു. ഹൊസ്ദുർഗ്ഗ് ബല്ല, ആലയിലെ പി സുധീന്ദ്ര(43)നെയാണ് അറസ്റ്റ് ചെയ്തത്. മദ്യവും സ്കൂട്ടറും പൊലിസ് കസ്റ്റഡിയിലെടുത്തു. മാവുങ്കാലിലെ ഒരു ഷെഡിൽ മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ഹൊസ്ദുർഗ്ഗ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ വി ജിഷ്ണു ജുനൈദ്, അസി. ഇൻസ്പെക്ടർ പി രാജീവൻ, കെ വി മുരളി, സംഘത്തിൽ ഉണ്ടായിരുന്നു.


No comments