Breaking News

ബിരിക്കുളം നവോദയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് നടത്തി


ബിരിക്കുളം : ബിരിക്കുളം നവോദയ വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. ഭൂപേഷ് ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ കെപി ചിത്രലേഖ, അനിതടീച്ചർ, വായനശാല പ്രസിഡന്റ്‌ എം. ശശിധരൻ, സെക്രട്ടറി സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌  പദ്ധതിയുടെ ഭാഗമായാണ് കൃഷി നടത്തിയത്.

No comments