Breaking News

പനത്തടി, ബളാൽ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ തീവ്രമായ വന്യജീവി ശല്യം നേരിടുന്ന പ്രദേശങ്ങൾകൂടി ഹോട്ട്സ്പോട്ടുകളിൽ ഉൾപ്പെടുത്തണം ; എം രാജഗോപാലൻ എംഎൽഎ വനംമന്ത്രി എ കെ ശശീന്ദ്രന് നിവേദനം നൽകി


വെള്ളരിക്കുണ്ട് : മനുഷ്യ--വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി വനം വകുപ്പ് തയ്യാറാക്കിയ സംസ്ഥാനത്തെ 30 ഹോട്ട്സ്പോട്ടുകൾ ഉൾപ്പെടുന്ന കരടിൽ ജില്ലയെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് എം രാജഗോപാലൻ എംഎൽഎ വനംമന്ത്രി എ കെ ശശീന്ദ്രന് നിവേദനം നൽകി. ജില്ലയിൽ മുളിയാർ, കാറഡുക്ക, ദേലംപാടി, പനത്തടി, ബളാൽ, ഈസ്റ്റ് എളേരി തുടങ്ങിയ പഞ്ചായത്തുകൾ അതിതീവ്രമായ വന്യജീവി ശല്യം നേരിടുന്ന പ്രദേശങ്ങളാണ്. ഇവയൊന്നും തീവ്രസംഘർഷം നേരിടുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഹോട്ട് സ്പോട്ടുകളുടെ കരടിൽ ഇല്ല. ജില്ലയുടെ വനാതിർത്തി പങ്കിടുന്ന അയൽ ജില്ലയായ കണ്ണൂരിലെ പ്രദേശങ്ങൾ കരടിൽ

ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഹോട്സ്പോട്ടുകൾ നിർണയിക്കുന്ന മാനദണ്ഡപ്രകാരം 

കാസർകോട് അതീവ സംഘർഷ മേഖലയാണെന്നാണ് കണ്ടെത്തൽ. സംഘർഷത്തിന്റെ രീതി, തോത്, നാശനഷ്ടം, സംഘർഷ സാധ്യത, മനുഷ്യ ജീവന് ഭീഷണി എന്നീ വിവിധ ഘടകങ്ങൾ വിലയിരുത്തുമ്പോൾ ഈ പ്രദശങ്ങൾ അതീവ സംഘർഷ മേഖലയെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ജനവാസ മേഖലകളിൽ കാട്ടുപന്നി, കുരങ്ങ്, മയിൽ, കുറുനരി തുടങ്ങിയവയുടെ സാന്നിധ്യം വർധിച്ചതായും കരടിലുണ്ട്. ജനവാസ മേഖലകളിൽ ജീവനും ഉപജീവനത്തിനും ഭീഷണി

നിലനിൽക്കുന്ന ഇത്തരം സാഹചര്യത്തിൽ ഹോട്സ്പോട്ടുകളുടെ കരടിൽ ജില്ലയെ ഉൾപ്പെടുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

No comments