പരപ്പയിൽ ഓട്ടോയിൽ ബുള്ളറ്റ് ഇടിച്ച് യുവാവിന് സാരമായ പരിക്കേറ്റു
പരപ്പ : പരപ്പ പരപ്പച്ചാൽ റേഷൻ കടക്ക് മുൻപിൽ പരപ്പ ഭാഗത്തേക്ക് വരിയായിരുന്ന ഓട്ടോയിൽ ബുള്ളറ്റ് ഇടിച്ച് യുവാവിന് സാരമായ പരിക്കേറ്റു . ഇന്ന് ഉച്ചയ്ക്ക് 2 : 30ന് ആണ് സംഭവം.നീലേശ്വരം ഒഴിഞ്ഞ വളപ്പ് സ്വദേശി പ്രവീൺകുമാർ (39) നാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് സോഷ്യൽ മീഡിയയുടെ സഹായത്തോടെ തിരിച്ചറിയുകയായിരുന്നു.
യുവാവിനെ കാഞ്ഞങ്ങാട് ഐഷാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .
No comments