മൊഗ്രാൽപുത്തൂർ ദേശീയ പാതയിൽ ക്രെയിൻ പൊട്ടിവീണ് രണ്ടു തൊഴിലാളികൾ മരിച്ചു
കാസർകോട്: മൊഗ്രാൽപുത്തൂർ ദേശീയ പാതയിൽ ക്രെയിൻ പൊട്ടിവീണ് രണ്ടു തൊഴിലാളികൾ മരിച്ചു. കോഴിക്കോട്, വടകര സ്വദേശികളായ അക്ഷയ് (30),അശ്വിൻ(26) എന്നിവരാണ് മരിച്ചത്. അക്ഷയ് കുമ്പള സഹകരണആശുപത്രിയിലേയ്ക്കുള്ള വഴിയിലും അശ്വിൻ മംഗ്ളൂരുവിലെ ആശുപത്രിയിലുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ദേശീയ പാതയിൽ ക്രെയിൻ ഉപയോഗിച്ച് ലൈറ്റ് സ്ഥാപിക്കുകയായിരുന്നു അക്ഷയിയും അശ്വിനും.ക്രയിനിന്റെ ബോക്സ് തകർന്ന് ഇരുവരും സർവ്വീസ് റോഡിലേയ്ക്കാണ് വീണത്.
ചൊവ്വാഴ്ച വൈകുന്നേരം ചെർക്കള - നീലേശ്വരം റീച്ചിലെ ചെർക്കള മേൽപ്പാലത്തിനു മുകളിൽ നിന്നു വീണ് അസം സ്വദേശി റാഖി ബുൽ ഹക് (27) മരിച്ചിരുന്നു.
No comments