Breaking News

പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അമ്പലത്തറ പൊലീസ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു


അമ്പലത്തറ : പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അമ്പലത്തറ പൊലീസ് മൂന്നു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ പിതാവ്, മാതൃസഹോദരൻ, നാട്ടുകാരനായ യുവാവ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികളിൽ നാട്ടുകാരനായ വിജയൻ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. പത്തു വയസുള്ളപ്പോഴാണ് പെൺകുട്ടി പിതാവിന്റെ അതിക്രമത്തിനു ഇരയായത്. ഭയം കാരണം ആരോടും പറഞ്ഞിരുന്നില്ല. രണ്ടു വർഷം മുമ്പാണ് മാതൃസഹോദരന്റെ പീഡനത്തിനു ഇരയായത്. . കൗൺസിലിംഗിലാണ് സംഭവം പുറത്തായത്.

No comments