Breaking News

ചിത്താരി സ്വദേശിയായ ഓട്ടോ ഡ്രൈവർ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട് : ഓട്ടോ ഡ്രൈവർ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ചിത്താരി മുക്കൂട് പുളിയക്കാട് സ്വദേശി സി രഘു(49) ആണ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രി ഭാര്യാവീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപതിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ കൃഷ്ണന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: സുജന. മക്കൾ: ദൃശ്യ രഘു, ദൃഷ്ണ രഘു(ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: പരേതനായ ദാസൻ(പാണത്തൂർ), ബിജു(രാവണേശ്വരം), നിർമല (ഉദുമ), സുനിൽകുമാർ(പള്ളത്തിങ്കാൽ), ബാബു സുജിത്ത്(പള്ളത്തിങ്കാൽ), ഗോപി (ഗൾഫ്).

No comments