Breaking News

പറക്കളായി കൂട്ട ആത്മഹത്യയിൽ സമഗ്രമായ ഒരു അന്വേഷണം നടത്തണം ; ബിജെപി കോടോം ബേളൂർ പഞ്ചായത്ത് കമ്മിറ്റി

അട്ടേങ്ങാനം : പറക്കളായി ഒണ്ടാംപുള്ളി കൂട്ട ആത്മഹത്യയില്‍ സമഗ്രമായ ഒരു അന്വേഷണം നടത്തണമെന്ന് ബിജെപി കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന രാകേഷിനെയും മരണപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് രാകേഷ് ജോലി ചെയ്തിരുന്ന കട ഉടമയും മറ്റും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് തികച്ചും പ്രതിഷേധാര്‍ഹമാണ്. രാകേഷിന്റെ മേല്‍ മോഷണക്കുറ്റം ചാര്‍ത്തി രക്ഷപ്പെടാനാണ് കട ഉടമ ശ്രമിക്കുന്നത്. യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രേംരാജ് കാലിക്കടവ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ വെള്ളമുണ്ട,കര്‍ഷക മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ സുകുമാരന്‍ കാലിക്കടവ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറക്കളായി,ജില്ലാ കമ്മിറ്റി മെമ്പര്‍ കനത്തില്‍ കണ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് റോയി ജോസഫ്,  പഞ്ചായത്ത് ഭാരവാഹികളായ സതീശന്‍ എണ്ണപ്പാറ, രവി പൂതങ്ങാനം, ബിനു ആലത്തിങ്കല്‍, നാരായണന്‍ ക്ലായി, രാധാകൃഷ്ണന്‍, സന്തോഷ് നെക്കില്‍തടം തുടങ്ങിയവര്‍സംസാരിച്ചു.


No comments