Breaking News

ചിറ്റാരിക്കാലിൽ നസ്രാണി കാർണിവൽ 6ന് തലശ്ശേരി ആർച്ച്ബിഷപ് മാർ.ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും

ചിറ്റാരിക്കാൽ : ആഘോഷത്തിന്റെയും സൗഹൃദത്തിന്റെയും മത്സരോത്സവത്തിന്റെയും നിറവോടെ നസ്രാണി കാർണിവൽ സെപ്തംബർ 6 ശനിയാഴ്ച ചിറ്റാരിക്കാലിൽ നടക്കും. തോമാപുരം സെൻറ് തോമസ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ, തോമാപുരം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് രാവിലെ 8.30 മുതൽ വൈകുന്നേരം 3 വരെ കാർണിവൽ അരങ്ങേറുന്നത്.തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം നിർവഹിക്കും. തോമാപുരം ഫൊറോന വികാരി റവ. ഫാ. ഡോ. മാണി മേൽവെട്ടം അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനം കഴിഞ്ഞ ഉടനെ 5 സോണുകളിൽ നിന്നായി പങ്കെടുക്കുന്ന മെഗാ മാർഗംകളി മത്സരം അരങ്ങേറും. അതോടൊപ്പം വടംവലി, താറാവ് പിടുത്തം, ദുര്ഘട നടത്തം, പെനാൽറ്റി ഷൂട്ടൗട്ട് തുടങ്ങി കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ചിറ്റാരിക്കാലിന്റെ സാംസ്കാരികവും സാമൂഹികവുമായ ജീവിതത്തെ പുതുക്കി എഴുന്നേൽപ്പിക്കുന്ന ഒരു ദിനമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

No comments