Breaking News

കാണാതായ കനകപ്പള്ളി സ്വദേശിയായ യുവാവിനെ കോയമ്പത്തൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


 പരപ്പ :കനകപ്പള്ളിയിൽ നിന്ന് കാണാതായ യുവാവിനെ കോയമ്പത്തൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
കനകപ്പള്ളിയിലെ സന്തോഷ്, ശ്രീജ ദമ്പതികളുടെ മകൻ
 അഭിമന്യു (25 ) ആണ് മരിച്ചത്. 
യുവാവിനെ കാണാതായതിനെതതുടർന്ന് ബന്ധുക്കൾ വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷിച്ചു വരുന്നതിനിടെയാണ്.
ഇന്നുച്ചയോടെ  കോയമ്പത്തൂർ ട്രെയിൻ തട്ടി മരിച്ചതായി
ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
വെള്ളരിക്കുണ്ട്  പോലീസും ബന്ധുക്കളും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
സഹോദരങ്ങൾ: അഭയ, കൃഷ്ണൻ.

No comments