Breaking News

ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ മലാങ്കടവ്‌ പ്രദേശത്ത് അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തതായി സംശയം.. ജാഗ്രത പാലിക്കാൻ നിർദേശം


അടിയന്തര അറിയിപ്പ്

ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ മലാങ്കടവ്‌ പ്രദേശത്ത് അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ രോഗം പിടിപെടാതിരിക്കാൻ ആവശ്യമായ ജാഗ്രതയും മുൻകരുതലുകളും കൈക്കൊള്ളണമെന്നു അറിയിക്കുന്നു. ഇതുമായി  ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങൾ ശ്രെദ്ധിക്കേണ്ടതാണ്. 

 സാധാരണയായികെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് എത്തുന്നു. 

അണുബാധ ഉണ്ടായാല്‍ 5മുതല്‍10ദിവസത്തിനുള്ളില്‍രോഗലക്ഷണങ്ങള്‍പ്രകടമാകും.സാധാരണമസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണംഅമീബയാണെങ്കില്‍ അസുഖം മൂര്‍ച്ഛിക്കുകയുംലക്ഷണങ്ങള്‍ തീവ്രമാകുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്തേക്കാം. സാധാരണയായി മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാറില്ല.


*👉🏼പ്രാഥമിക ലക്ഷണങ്ങള്‍*

പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്/വേദന, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

*👉🏼ഗുരുതര ലക്ഷണങ്ങള്‍*

അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തില്‍ത്തന്നെ ഡോക്ടറെ കണ്ട് ചികിത്സ എടുക്കുകയും മരുന്ന്കഴിച്ചിട്ടും മാറാത്ത പനിയും മറ്റ്ലക്ഷണങ്ങളുമുണ്ടെങ്കില്‍ കൂടുതല്‍ വിദഗ്ധചികിത്സ തേടുകയും വേണം. ഈ ലക്ഷണങ്ങളുള്ളവര്‍ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ അടുത്തകാലത്ത് കുളിക്കുകയോ വെള്ളം മൂക്കില്‍ കയറാന്‍ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. സ്വയംചികിത്സ പാടില്ല

*പ്രതിരോധിക്കാം*

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇട്ട്‌ ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നത് ഒഴിവാക്കുക

നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.

വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ്‌ പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക

കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും
അതോടൊപ്പം മഞ്ഞപ്പിത്തത്തെ (ഹെപ്പറ്റൈറ്റിസ് എ) തടയുന്നതിനും സഹായിക്കും.

നീന്തൽ കുളങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയുക. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുക.

ടാങ്കുകൾ കൃത്യമായ ഇടവേളകകളിൽ കഴുകി വൃത്തിയായി സൂക്ഷിക്കുക.

പ്രസിഡന്റ്
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്

മെഡിക്കൽ ഓഫിസർ
FHC ചിറ്റാരിക്കാൽ

No comments