മിന്നുന്ന പ്രകടനവുമായി കരിന്തളത്തെ ദമ്പതികൾ വീണ്ടും
കരിന്തളം: പങ്കെടുക്കുന്ന മത്സരങ്ങളിൽ എല്ലാം തന്നെ മിന്നുന്ന പ്രകടനവുമായി കരിന്തളത്തെ ദമ്പതികൾ വീണ്ടും ശ്രദ്ധേയമാകുന്നു.കൽപ്പറ്റ എം കെ ജിനചന്ദ്രൻ മെമ്മോറിയൽ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ എഫ് ഐ) മൂന്നാമത് കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലാണ് കരിന്തളത്തെ ദമ്പതികളായ പി വി ബിജുവും ടി ശ്രുതിയും മികച്ച പ്രകടനം കാഴ്ചവെച്ചത് . 5000 , 1500 മീറ്റർ ഓട്ടത്തിൽ പി വി ബിജു ഗോൾഡ് മെഡൽ കരസ്തമാക്കി. ഭാര്യ ടി ശ്രുതി 3000 മീറ്റർ നടത്തത്തിൽ ഗോൾഡ് മെഡലും നേടി. പി വി ബിജു ഏഴിമല നാവിക അക്കാദമി മിലിറ്ററി എഞ്ചിനീയറിംഗ് സർവീസ് ഉദ്യോഹസ്ഥാനും, കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ അംഗവും ആണ്. ടി ശ്രുതി ലിറ്റൽ ഫ്ലവർ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കാഞ്ഞങ്ങാട് ലൈബ്രറി അധ്യാപികയും, കാട്ടിപോയിൽ സദ്ഗമയ സാംസ്‌കാരിക കലാ സമിതി ജോയിന്റ് സെക്രട്ടറി ആണ്.ഇവർ രാജ്യാന്തര മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റുകളിൽ ഉൾപ്പെടെ പങ്കെടുത്തു കൊണ്ട് ഇതിനോടകം തന്നെ നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്
No comments