ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പോക്‌സോ കേസ് പ്രതിയെ പിടികൂടി
ചീമേനി : 2023 ൽ ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 11 വയസ്സ് പ്രായമായ പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ കാസറഗോഡ്,പനയാൽ,മൈലാട്ടി കൂട്ടുപുന്ന സ്വദേശി മധുസൂദനൻ നായർ ( 62) എന്നയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയും പിന്നീട് ഇയാൾ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോകുകയും ചെയ്തു, കേസ് കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് തെളിവെടുപ്പിനായി കൈമാറിയിട്ടുള്ളതും ബഹുമാനപ്പെട്ട കോടതി ഇയാൾക്കെതിരെ വാറന്റ് പുപപ്പെടുവിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ചീമേനി പോലീസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി ശേഖരിക്കുകയും പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തുകയും സമർത്ഥമായി പിടികൂടുകയുമായിരുന്നു. കഴിഞ്ഞ 2 വർഷമായി ഒളിവിൽ കഴിഞ്ഞ് വരികയുമായിരുന്നു ഇയാൾ.
ജില്ലാ പോലീസ് മേധാവി ശ്രീ. ബി വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം എഎസ്ഐ ശിവകുമാർ ചീമേനി പോലീസ് സ്റ്റേഷനിലെ SCPO അജിത് കെ.വി എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി ബഹുമാനപ്പെട്ട ഫാസ്റ്റ് ട്രാക്ക് കോടതി കാഞ്ഞങ്ങാട് മുമ്പാകെ ഹാജരാക്കുകയും ചെയ്തു.
#keralapolice #kasaragodpolice #POCSOAct
No comments