Breaking News

വരണാധികാരി, ഉപവരണാധികാരികള്‍ക്കുള്ള പരിശീലനം ഒക്‌ടോബര്‍ എട്ട്, ഒമ്പത്, പത്ത് തീയതികളില്‍


ജില്ലയിലെ വരണാധികാരികള്‍ക്കും   ഉപവരണാധികാരികള്‍ക്കുമുള്ള  പരിശീലനം ഒക്‌ടോബര്‍ എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 5.30 വരെ നടക്കും. തെരെഞ്ഞെടുത്ത ജില്ലാതല റിസോഴ്‌സ് മെമ്പര്‍മാര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും.

കാസര്‍കോട്/മഞ്ചേശ്വരം  ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകള്‍ , കാസര്‍കോട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍/ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍  പരിശീലനം ഒക്‌ടോബര്‍ എട്ടിനും

കാറഡുക്ക/കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്,  ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകള്‍ , കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍/ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍  പരിശീലനം ഒക്‌ടോബര്‍ ഒമ്പതിനും 

നീലേശ്വരം /പരപ്പ ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകള്‍ ,  നീലേശ്വരം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍/ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍  പരിശീലനം ഒക്‌ടോബര്‍ പത്തിനും  നടക്കും.

വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും ഓരോ അസിസ്റ്റന്റിനെ കൂടെ പരിശീലനത്തിന് പങ്കെടുപ്പിക്കാം.

No comments