കേരള മുസ്ലിം ജമാഅത്ത് 'ആരവം' സർക്കിൾ സംഗമം പ്രൗഢമായി സംസ്ഥാന സെക്രട്ടറി ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു
പൂടംകല്ല് : കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സർക്കിൾ കേന്ദ്രങ്ങളിലും സംഘടിപ്പിച്ച 'ആരവം' എന്ന പരിപാടിയുടെ സർക്കിൾ സംഗമം അയ്യങ്കാവ് ഖാജാ ഗരീബ് നവാസ് അക്കാദമിയിൽ പ്രൗഢമായി നടന്നു. സംസ്ഥാന സെക്രട്ടറി ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. അസൈനാർ മദനി ക്ലായിക്കോട് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ, സിറാജ് പത്രത്തിന്റെ പ്രചരണ ക്യാമ്പയിൻ വിപുലമായി ആചരിക്കുന്നതിനായുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ചു.
എസ്.എം.എ. ജില്ലാ ജനറൽ സെക്രട്ടറി ബഷീർ മങ്കയം, സി.എം.എ. ചേറൂർ, അബ്ദുള്ള മുസ്ലിയാർ ക്ലായിക്കോട്, ഉമ്മർ സഖാഫി, അസ്അദ് നഈമി, ശുഐബ് സഖാഫി, , അബ്ദുസ്സലാം ആനപ്പാറ തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു.
ശിഹാബുദ്ദീൻ അഹ്സനി സ്വാഗതവും നൗഷാദ് ചുള്ളിക്കര നന്ദിയും പറഞ്ഞു.
No comments