13 കാരന് നേരെ ലൈഗീക അതിക്രമം പരപ്പ സ്വദേശിയായ 60 കാരൻ അറസ്റ്റിൽ
പരപ്പ: പതിമൂന്ന്കാരനായ മദ്രസ വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പരപ്പ ക്ലായിക്കോട് റോഡിലെ അബ്ദുള്‍ റസാഖിനെ (60) വെള്ളരിക്കുണ്ട് എസ്ഐ സി.സുമേഷ് ബാബു അറസ്റ്റുചെയ്തു. മദ്രസയില്‍ നിന്നും മടങ്ങുന്നതിനിടയില്‍ വീട്ടില്‍ കൊണ്ടുവിടാം എന്നുപറഞ്ഞ് കുട്ടിയെ കാറില്‍ കയറ്റി. കാറില്‍ വെച്ച് പീഡിപ്പിച്ചു വെന്നാണ് കേസ്. പിറ്റേ ദിവസം കുട്ടി മദ്രസാ അധ്യാപകനോട് കാര്യങ്ങള്‍ വിശദീകരിച്ചു. മദ്രസാ അധ്യാപകന്‍ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. അവര്‍ പോലീസിന് വിവരം നല്‍കുകയായിരുന്നു. അബ്ദുള്‍ റസാഖ് മുമ്പ് ഗള്‍ഫിലായിരുന്നു.
No comments