വഴിയെ ചൊല്ലി തർക്കം; ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, സ്ത്രീകൾ ഉൾപ്പെടെ 6 പേർക്ക് പരിക്കേറ്റു ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു
ചിറ്റാരിക്കാൽ : വഴിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ആറ് പേർ ക്ക് പരിക്കേറ്റു.
ഒമ്പതുപേർക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. തയ്യേനി കുണ്ടാരം പുല്ലേരിക്കൽ ജോസഫിന്റെ മകൻ ജിമ്മിജോസഫ്(50), ഭാര്യ ഷേർളി(43) എന്നിവരെ അക്രമിച്ചു വെന്നതിന് സെബാസ്റ്റ്യൻ, ജോസൂട്ടി, ലിസി, ജോർജ്, അഞ് ജു, ക്ലാരമ്മ, ക്ലാരമ്മയുടെ സഹോദരൻ എന്നിവർക്കെതിരെയും ഇവരുടെ അയൽവാസി ജോർജ് കുന്നുംപുറത്ത്(57), റോസമ്മ, ക്ലാരമ്മ, ജോസൂട്ടി എന്നിവരെ അക്രമിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ ജിമ്മി കുണ്ടാരം, ഷേർളി എന്നിവർക്കെതിരെയുമാണ് കേസെടുത്തത്.
No comments