Breaking News

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം പരപ്പ സ്വദേശിയായ 60 കാരനെതിരെ കേസ്



പരപ്പ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം 60 കാരനെതിരെ വെള്ളരിക്കുണ്ട് പോലീസ് പോക്സോപ്രകാരം കേസെടുത്തു. ക്ലായിക്കോട് സ്വദേശി അബ്ദുൽ റസാക്ക് (60) നെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മദ്രസയിലേക്ക് പോകുന്ന വഴിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മിട്ടായി തരാം എന്നു പറഞ്ഞു കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി മദ്രസ അധ്യാപകനോട് കാര്യം പറയുകയും അദ്ദേഹം ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ആയിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പോലീസ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപദ്രവിക്കൽ പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments