പാണത്തൂർ മൈലാട്ടിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ബാലകൃഷ്ണൻ കെ വി അന്തരിച്ചു
പാണത്തൂർ: പാണത്തൂർ മൈലാട്ടിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് ബാലകൃഷ്ണൻ കെ വി അന്തരിച്ചു. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ വച്ചായിരുന്നു മരണം. 82 വയസായിരുന്നു. സിപിഐഎം പാണത്തൂർ മുൻ ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം നേതാവും ആയിരുന്നു. ഭാര്യ : രാധ മക്കൾ: സതീഷ്, സന്തോഷ്, സനൽ (പരേതൻ ) സനിത, സബിത, സജീഷ്. മരുമക്കൾ : സരസ്വതി, അനിത (പരേത), അജീഷ് കൃഷ്ണകുമാർ, അജിത. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മയിലാട്ടിയിലെ വീട്ടുവളപ്പിൽ.
No comments