ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട് കുലവൻ തെയ്യംക്കെട്ട് ; കലവറയിലേക്ക് പച്ചക്കറി കൃഷിയിൽ തായന്നൂർ ഗവ ഹയർസെക്കൻഡറി എൻഎസ്‌എസ് വളണ്ടിയർമാരും പങ്കാളികളായി
ഒടയംചാൽ : 2026 എപ്രിൽ 3,4,5 തീയ്യതികളിൽ നടക്കുന്ന ബാത്തൂർ ശ്രീഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്‌മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ട്‌കുലവൻതെയ്യകെട്ടിന്റകലവറയിലേക്കാവശ്യമായി വരുന്ന പച്ചക്കറി കൃഷിയിൽ തായന്നൂർ ഗവ ഹയർസെക്കൻഡറി എൻഎസ്‌എസ് വളണ്ടിയർമാരും പങ്കാളികളായിചെന്തളം വയലിലെ മുന്ന് എക്കർ കൃഷിയിടത്തിൽ കുന്പളം വെള്ളരി മത്തൻ,ചീര തുടങ്ങിയ പച്ചക്കറികളാണ് വിളയിക്കുന്നത്. ആഘോഷകമ്മറ്റിഭാരവാഹികളായ സി ചന്ദ്രൻ, ജയൻ ചെന്തളം, കെ രവീന്ദ്രൻ ,സി രാജി,
സജന ജയൻ എന്നിവർ വിദ്യാർത്ഥികൾക്ക് കൃഷിരീതികൾ പകർന്നു നൽകിയതോട നാട്ടുകാർക്കൊപ്പം വളണ്ടിയർ ലീഡർമാരായ സാൻ ഫ്രാൻസിസ്, അരുണിമ രാജ്, പ്രോഗ്രാം ഓഫീസർ - ജോൺ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു
No comments