സ്ഥിരം അപകട മേഖലയായ വളവിലെ തകർത്ത റോഡ് ടാറിങ് ചെയ്യുന്നില്ല ; വെള്ളരിക്കുണ്ടിലെ ഓട്ടോ തൊഴിലാളികൾ റോഡ് ഉപരോധിച്ചു.. കരാറുകാരനും ഉദ്യോഗസ്ഥർക്കുനെതിരെ പ്രതിഷേധം
വെള്ളരിക്കുണ്ട് : കലുങ്ക് നിർമ്മാണത്തിന്റെ പേരിൽ മാസങ്ങളായി റോഡ് തകർത്ത് കലുങ്കിന്റെ പണി തീർന്നിട്ടും റോഡ് വീണ്ടും ടാർ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരനെതിരെയും സംയുക്തമായി ഓട്ടോ തൊഴിലാളികൾ റോഡ് ഉപരോധിച്ചു കൊണ്ട് പ്രതിഷേധസമരം സംഘടിപ്പിച്ചു.സമരം ടി വി തമ്പാൻ ഉത്ഘാടനം ചെയ്തു. പ്രിൻസ് പ്ലാക്കൽ സ്വാഗതം പറഞ്ഞു. തങ്കച്ചൻ കളരിക്കൽ ആദ്യക്ഷനായി.. കൊടും വളവിൽ റോഡ് പൊളിച്ചതിനാൽ നിരവധി ബൈക്ക്,കാർ യാത്രക്കാരാണ് അപകടത്തിൽ പെട്ടത് കൂടാതെ രൂക്ഷമായ പൊടിശല്യം ചുറ്റുമുള്ള വ്യാപാരികളെയും ബാധിക്കുന്നു. നിരവധി തവണ അധികൃതരോട് പറഞ്ഞെങ്കിലും കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നാണ് വ്യാപാരികൾ പറഞ്ഞത്. തുടർന്ന് ഇന്ന് രാവിലെ പ്രകടനമായി എത്തിയ സംയുക്ത ഓട്ടോ തൊഴിലാളികൾ കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് അഞ്ചുമിനിറ്റോളം റോഡ് ഉപരോധിക്കുകയായിരുന്നു
No comments