ബേക്കൽ ബി ആർ സിയുടെ പ്രതീക്ഷ ദ്വിദിന ക്യാമ്പ് സമാപിച്ചു
ഭിന്നശേഷിക്കാരായ കുട്ടികളുടെ സാമൂഹ്യവൽക്കരണം ലക്ഷ്യമിട്ട് ബേക്കൽ ബി ആർ സി നടത്തിയ ചെയ്ത "പ്രതീക്ഷ" ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. രണ്ടാം ദിനത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരുടെ നേതൃത്വത്തിൽ സൂംബ ഡാൻസോടെ തുടങ്ങിയ ക്യാമ്പിൽ ഗ്രൂപ്പ് തെറാപ്പി സെഷൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ക്ലാസ്സ് ഫിസിയോതെറാപ്പിസ്റ്റ് മറിയം ഫസ്‌നത് ഫസ കൈകാര്യം ചെയ്തു. ബി ആർ സിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപിക ശ്രീമതി ഷീനയുടെ നേതൃത്വത്തിൽ വിരൽത്തുമ്പിൽ എന്നപേരിൽ നടന്ന പേപ്പർ ക്രാഫ്റ്റ് നിർമാണം കുട്ടികളിൽ ആവേശം ഉണർത്തി. തുടർന്ന് ജി എം യു പി എസ് പള്ളിക്കരയിലെ
പ്രീപ്രൈമറി അധ്യാപിക ശ്രീമതി നിമ്മി നടത്തിയ മാജിക് ഷോ കുട്ടികളിൽ കൗതുകം ഉണ്ടാക്കി. ഡിപിസി ശ്രീ,ബിജുരാജ്, ഡി പി ഒ ശ്രീ,പ്രകാശൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.ഉച്ചയ്ക്ക് ശേഷം സമാപന ചടങ്ങോടെ കൈനിറയെ സമ്മാനങ്ങളും മനസ്സുനിറയെ സന്തോഷവും നല്ല ഓർമകളുമായി കുട്ടികളും രക്ഷിതാക്കളും മടങ്ങി.
No comments