ബളാൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് രോഗികൾക്ക് വീൽ ചെയറുകളും കട്ടിലുകളും വിതരണം ചെയ്തു.
മാലോം : ബളാൽ പഞ്ചായത്ത് 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് രോഗികൾക്ക് വീൽ ചെയറുകളും കട്ടിലുകളും വിതരണം ചെയ്തു.
കൊന്നക്കാട് ഗവ. ആശുപത്രിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് രാജു കട്ടക്കയം കൈമാറി. വാർഡ് മെമ്പർ മിനി മാത്യു അധ്യക്ഷവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ റോസ്‌ലി സിബി, കുഞ്ഞിരാമൻ പാട്ടത്തിൽ, ധന്യ ദേവീ ദാസ് , ലക്ഷ്മി മാലോം, മിനി ആന്റണി എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. രേഷ്മ ടി. കല്യാൺ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീനിവാസൻ നന്ദിയും പറഞ്ഞു..
No comments