Breaking News

നല്ല മനസ്സും ആരോഗ്യമുള്ള ശരീരവും... വെള്ളരിക്കുണ്ട് മസിൽ & ഫിറ്റ്നസ് മൾട്ടി ജിം 131 മത് ധനസഹായവും കൈമാറി.. ഇതുവരെ കൈമാറിയത് ലക്ഷങ്ങൾ...


വെള്ളരിക്കുണ്ട് : നല്ല മനസ്സും ആരോഗ്യമുള്ള ശരീരവും..വെള്ളരിക്കുണ്ട് മസിൽ & ഫിറ്റ്നസ് മൾട്ടി ജിം 131 മത് ധനസഹായവും കൈമാറി..

ഇതുവരെ കൈമാറിയത് ലക്ഷങ്ങൾ. ജിം മാസ്റ്റർ ഷിജു പി പി നയിക്കുന്ന വെള്ളരിക്കുണ്ട് ജിം തങ്ങളുടെ ജിം കുടുംബത്തിലെ അംഗങ്ങൾ സ്വരൂകൂട്ടിയ 21500 രൂപ കുഴിങ്ങാട് വിജിത്ത് ചികിൽസാ നിധിയിലേക്ക് കൈമാറി... ചികിത്സാ നിധിക്ക് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ്‌ എ ഗീത, ഷാജൻ പൈങ്ങോട്ട്,ബഷീർ ബളാൽ, വേണു ഗോപാൽ എന്നിവർ ഏറ്റുവാങ്ങി രാജൻ സ്വാതി ചടങ്ങിന് സ്വാഗതം പറഞ്ഞു. പത്തു വർഷത്തോളമായി ഇവർ ചെയ്യുന്ന സത് പ്രവർത്തിയിൽ ഏകദേശം 131 തവണകളിലായി 20 ലക്ഷത്തോളം രൂപ നിർദ്ധനരായ ആൾക്കാർക്കും ചികിത്സാ ധനസഹായമായും കൈമാറിയിട്ടുണ്ട്. നിരവധി ശിക്ഷ്യ സമ്പത്തുള്ള ചീമേനി സ്വദേശിയായ ഷിജു പി പി നിലവിൽ ജില്ലയിലെ തന്നെ മികച്ച ജിം ട്രൈനറും നിരവധി അംഗീകാരങ്ങൾ കരസ്തമാക്കിയ വ്യക്തിയുമാണ്...

ജിം അംഗങ്ങൾ ചിലർ തങ്ങളുടെ ബിസിനെസ്സ് ലാഭത്തിന്റ ഒരു നിശ്ചിത ശതമാനം കാരുണ്യ പ്രവർത്തങ്ങൾക്കായി കൈമാറാറുണ്ടെന്നും മറ്റു ചിലർ തങ്ങളാൽ കഴിയുന്ന തുക കൈമാറുമെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാവറുണ്ടെന്നും ഷിജു പി പി പറഞ്ഞു...

No comments