Breaking News

കല്ലപ്പള്ളി പാണത്തൂർ റോഡിൽ കാട്ടാനയിറങ്ങി..

പാണത്തൂർ  : കല്ലപ്പള്ളി പാണത്തൂർ റോഡിൽ കാട്ടാനയിറങ്ങി. ചൊവ്വാഴ്ച രാവിലെ പ്ലാന്റേഷൻ ഭൂമിയിലാണ് നാട്ടുകാർ ആനയെ കണ്ടത്. കുന്നിറങ്ങി വന്ന ആന പ്ലാന്റേഷൻ ഭാഗത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഹൊസ്ദുർഗ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്ഥിരം ആനയിറങ്ങുന്ന മേഖലയാണ് പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി. വലിയ തോതിലുള്ള കൃഷി നാശം വരുത്തിയാണ് ആനകൾ തിരിച്ചു പോകാറ്. പകൽ നേരത്ത് ആനയെ കണ്ടതിനെ തുടർന്ന് ജാഗ്രതപാലിക്കാൻ നാട്ടുകാർക്ക് നിർദേശം നൽകി.

No comments