കേരള കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്; ചില്ല് തകർന്നു
കാസർകോട്: കേരള കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്; ചില്ല് തകർന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെ തലപ്പാടിയിലാണ് സംഭവം. മംഗ്ളൂരുവിൽ നിന്നു കാസർകോട്ടേക്ക് വരികയായിരുന്നു ബസ്. തലപ്പാടി വിട്ട ഉടൻ പിൻഭാഗത്തു നിന്ന് ആരോ കല്ലെറിയുകയായിരുന്നു. അക്രമ സംഭവത്തിൽ ആർക്കും പരിക്കില്ലെന്നു പൊലീസ് പറഞ്ഞു. വിവമറിഞ്ഞ് എത്തിയ മഞ്ചേശ്വരം പൊലീസ് ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി. അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
No comments