കുമ്പളയിൽ 12 കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു
കാസർകോട്: 12 കാരിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. വയനാട്, കൽപ്പറ്റ സ്വദേശിയും ഷേണി, മണിയമ്പാറയിൽ താമസക്കാരനുമായ അദ്നുൽ ഫാരിസി (22)നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ് ഐ മാരായ കെ സനിത്, അനന്തകൃഷ്ണൻ. ആർ .മേനോൻ എന്നിവർ ചേർന്ന് അറസ്റ്റു ചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. റോഡരുകിൽ കൂടി നടന്നു പോവുകയായിരുന്നു പെൺകുട്ടി. ഇതിനിടയിൽ കാറുമായി എത്തിയ അദ്നുൽ ഫാരിസ് പെൺകുട്ടിക്കു അരികിൽ നിർത്തി കുമ്പളയിലേയ്ക്കുള്ള റോഡ് ഏതെന്നു
ചോദിക്കുകയായിരുന്നുവെന്നു പറയുന്നു. വഴി പറഞ്ഞു കൊടുക്കുന്നതിനിടയിൽ നഗ്നതാ പ്രദർശനം
നടത്തുകയായിരുന്നുവത്രെ. ഭയന്ന് നിലവിളിച്ച പെൺകുട്ടി ഓടിപ്പോയി ഒരു കടയിലെത്തി വിവരം പറഞ്ഞു. ഇതോടെയാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്.
No comments