Breaking News

കാലിച്ചാനടുക്കം ശാസ്താം പാറയിലെ ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി


കാലിച്ചാനടുക്കം : വെള്ളിമൂങ്ങ ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാലിച്ചാനടുക്കം ശാസ്താം പാറയിലെ കുഞ്ഞമ്പുവിന്റെ മകൻ കെ.വിനോദ്കുമാറാണ്(55) മരിച്ചത്. കാട് മൂടി കിടക്കുന്ന പറമ്പിൽ ഇന്ന് പുലർച്ചെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്പലത്ത പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ബിന്ദു. മക്കൾ: ആനന്ദ് (ഗൾഫ്), നന്ദന (ഐ ടി കമ്പനി എറണാകുളം).

No comments