Breaking News

കിടപ്പുരോഗികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കും, ജില്ലാ പഞ്ചായത്ത് 10 ലക്ഷം വകയിരുത്തി


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്. പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തി. ഫാം ടൂറിസത്തിന്റെ ഭാഗമായി പുല്ലൂര്‍ സീഡ് ഫാമില്‍ വയല്‍ക്കാറ്റ് പദ്ധതി നടപ്പിലാക്കാന്‍ 90 ലക്ഷം രൂപ അനുവദിച്ചു. ഇതുകൂടാതെ പുല്ലൂര്‍ സീഡ് ഫാമിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 60 ലക്ഷം രൂപ വേറെയും അനുവദിച്ചിട്ടുണ്ട്. 126,67,67,040 രൂപ വരവും 100,66,30,000 രൂപ ചെലവും 26,01,37,040 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.കെ. സോയ അവതരിപ്പിച്ചത്.


No comments