Breaking News

ഫാക്ടറിയുടെ മുൻവശം നിർത്തിയിട്ട കാർ തനിയേ പിന്നോട്ട് നീങ്ങി ഉണ്ടായ അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു


പയ്യന്നൂർ : ഫാക്ടറിയുടെ മുൻവശം നിർത്തിയിട്ട കാർ തനിയേ പിന്നോട്ട് നീങ്ങി ഉണ്ടായ അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. പട്ടാമ്പൂർ, നായാട്ടുപാറയിലെ കാനന്നൂർ പന്നേൽ ഫാക്ടറിയിൽ ജോലി ചെയ്യുന്ന കാര, പേരാവൂർ, തെളുപ്പിൽ ഹൗസിലെ കെ പത്മനാഭൻ (61) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏച്ചൂർ കോട്ടത്തെ അജിതയാണ് ഭാര്യ. മക്കൾ: സജിഷ, ലജിഷ, ആദർശ്. മരുമകൻ: ശ്രീജിത്ത്, വിജേഷ്.

No comments