ചെമ്മനാട് കോളിയടുക്കത്ത് രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ ഫിഫാ നിലവാരത്തോട് കൂടിയ ഫുട്ബോള്‍ ടര്‍ഫ് ഒരുങ്ങുന്നു. ഗ്രൗണ്ടിന്റെ നിര്‍മ്മാണോദ്ഘാടനം മണ്ഡലം എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു നിര്‍വഹിച്ചു.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പെടുത്തി 4 കോടി 96 ലക്ഷത്തി അമ്പതിനായിരം രൂപ കോടി ചെലവഴിച്ചാണ് ചെമ്മനാട് കോളിയടുക്കം രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ട് നിര്‍മ്മിക്കുന്നത്. ഗ്രൗണ്ടിന്റെ നിര്‍മ്മാണോദ്ഘാടനം മണ്ഡലം എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു നിര്‍വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബുബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കായിക വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റ് കാസര്‍കോട് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊ. പി രഘുനാഥ് വിതരണം ചെയ്തു. പിഡബ്യുഡി എഞ്ചിനിയര്‍ സൗമ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ദിലീപ് കുമാര്‍, പഞ്ചായത്ത് മറ്റു ഭരണസമിതിയംഗങ്ങള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, സ്‌പോര്‍സ് കൗണ്‍സില്‍ ഭാരവാഹികള്‍ സംസാരിച്ചു. കാസര്‍കോട് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പളളം നാരായണന്‍ സ്വാഗതവും ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ സുദീപ് ബോസ് നന്ദിയും പറഞ്ഞു.
ജില്ലയുടെ കായിക സ്വപ്നങ്ങള്‍ക്ക് പുതുപ്രതീക്ഷയാണ് ടര്‍ഫ് പൂര്‍ത്തിയാവുന്നതോടെ പൂവണിയുന്നത്. എംഎല്‍എയുടെ നിരന്തര ഇടപെടലിന്റെ ഫലമാ യാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ഫുട്‌ബോള്‍ ടര്‍ഫ് വരുന്നത്. ഫിഫാ നിലവാരത്തോട് കൂടിയ ടര്‍ഫ് ആയതിനാല്‍ ജില്ലയില്‍ ദേശീയ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും സംസ്ഥാന ടീമുകളുടെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും സ്റ്റേഡിയം ഉപയോഗിക്കും.
No comments