എംഡിഎംഎ വിൽക്കുന്നതിനിടെ സന്തോഷ് ട്രോഫി ഫുട്ബോൾ താരവും ട്രാവൻകൂർ ടൈറ്റാനിയത്തിലെ സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ എക്സൈസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: എംഡിഎംഎ വിൽക്കുന്നതിനിടെ ഫുട്ബോൾ താരവും ട്രാവൻകൂർ ടൈറ്റാനിയത്തിലെ സീനിയർ സൂപ്രണ്ടുമായ നജീബ് ഖാനെ എക്സൈസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. സീനിയർ സൂപ്രണ്ടായ ഇയാള്‍ക്ക് ഒരു ലക്ഷത്തിന് മുകളിൽ ശമ്പളമുണ്ടെന്ന് എക്സൈസ് പറയുന്നു. വീണ്ടും പണം സമ്പാദിക്കാനാണ് ലഹരികച്ചവടം തുടങ്ങിയത്. ഡേറ്റിംഗ് ആപ്പു വഴി യുവാക്കളെ പരിചയപ്പെട്ടാണ് ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിൽ ലഹരിവിൽപ്പനക്ക് ഒരുങ്ങുമ്പോഴാണ് എക്സൈസ് കഴിഞ്ഞ ദിവസം നജീപിനെ പിടകൂടിയത്.
സന്തോഷ് ട്രോഫി താരമെന്ന നിലയിലാണ് ടൈറ്റാനിയത്തിൽ നജീബ് ഖാന് കായിക ക്വാട്ടയിൽ ജോലി കിട്ടുന്നത്. അഞ്ചു വർഷമായി നജീബ് ലഹരി ഉപയോഗിക്കുന്നുണ്ട്. ഇതിന് ശേഷമാണ് വിൽപ്പനയും തുടങ്ങിയത്. ഡേറ്റിംഗ് ആപ്പു വഴിയാണ് യുവാക്കളെ പരിചയപ്പെടുന്നത്. യുവാക്കളെ വിളിച്ചുവരുത്തി ലഹരി കച്ചവടവും ലൈഗിംക ചൂഷണവും പതിവായിരുന്നുവെന്ന് എക്സൈസ് പറയുന്നു. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ പരിശോധനക്കിടെയാണ് നജീബിനെ കുറിച്ചുള്ള വിവരം എകൈസൈസിന് ലഭിക്കുന്നത്.
രണ്ടു ദിവസമായി ഇയാൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഒരു ഹോട്ടലിൽ മുറിയെടുത്ത് വിൽപ്പനക്കൊരുങ്ങുമ്പോഴാണ് പിടികൂടിയത്. നാലു ഗ്രാം എംഎഡിഎംഎയും ഇയാളിൽ നിന്നും പിടികൂടിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും നജീബിനായി ലഹരി വസ്തു എത്തുന്നവെന്ന വിവരം എക്സൈസിന് ലഭിച്ചപ്പോഴേക്കും നബീബ് പിടിയിലായി. വിദ്യാർത്ഥികള്‍ മുതൽ ഉദ്യോഗസ്ഥർവരെയുണ്ട് നജീബിൻറെ ലിസ്റ്റിലെന്നാണ് എക്സൈസ് ഇൻസ്പെക്ടർ അരുണ്‍ അശോക് വ്യക്തമാക്കിയത്. നജീബിനൊപ്പമുള്ള ശൃഖലയെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
No comments