നിയമസഭാ തെരെഞ്ഞെടുപ്പിനെ നേരിടാൻ പൂർണ സജ്ഞമായി കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ്
ആസനമായി നിയമസഭാ തെരെഞ്ഞെടുപ്പിനെ നേരിടാൻ ബൂത്ത് യോഗങ്ങൾ ചേർന്ന് ഗൃഹസന്ദർശനം എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ചോയ്യംകോട് ചേർന്ന മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദ്ദിന പരേഡിൽ പങ്കെടുത്ത ചായ്യോത്ത് ഗവ ഹയർ സെക്കൻണ്ടറി സ്കൂൾ വിദ്യാർത്ഥി കുമാരി ഋതു ഗോപിനാഥിന് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ സ്നേഹോപഹാരം കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമേശൻ വേളൂർ നല്കി. . മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ച നേത്യ യോഗത്തിൽ നേതാക്കളായ കെ കുഞ്ഞിരാമൻ മാസ്റ്റർ, സി വി ഗോപകുമാർ , ഇ തമ്പാൻ നായർ, നൗഷാദ് കാളിയാനം, അജയൻ വേളൂർ , ജനാർദ്ദനൻ കക്കോൾ, ബാലഗോപാലൻ കാളിയാനം, ഗീതാ രാമചന്ദ്രൻ, വിജയൻ കെ, ഷൈലജകൃഷ്ണൻ, അശോകൻ ആറളം, ജോണിക്കുന്നാണി ,എന്നിവർ സംസാരിച്ചു.
No comments