തൃക്കരിപ്പൂർ കോൺഗ്രസിന് വിട്ടുനൽകി കേരള കോൺഗ്രസ് കാഞ്ഞങ്ങാട് സീറ്റ് ഏറ്റെടുത്തു, ഷൈജി ഓട്ടപ്പള്ളി സ്ഥാനാർഥി..അട്ടിമറി വിജയപ്രതീക്ഷയിൽ യു ഡി എഫ്
കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി യുഡിഎഫ്; തൃക്കരിപ്പൂർ കോൺഗ്രസിന് വിട്ടുനൽകി കേരള കോൺഗ്രസ് കാഞ്ഞങ്ങാട് സീറ്റ് ഏറ്റെടുത്തു, ഷൈജി ഓട്ടപ്പള്ളി സ്ഥാനാർഥി; കോൺഗ്രസിന്റെ 55 അംഗ ആദ്യഘട്ട പട്ടികയും കേരള കോൺഗ്രസിന്റെ എട്ട് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
മലയോര മേഖലയടങ്ങുന്ന
കാഞ്ഞങ്ങാട്ടെ ക്രിസ്ത്യൻ ഭൂരിപക്ഷ കേന്ദ്രങ്ങൾ കൂടി നോട്ടമിട്ടുകൊണ്ടാണ് തൃക്കരിപ്പൂരിന് പകരം കേരള കോൺഗ്രസ് കാഞ്ഞങ്ങാട് സീറ്റ് ചോദിച്ചു വാങ്ങിയതെന്ന് കരുതുന്നു. മധ്യകേരളത്തിൽ ശക്തമായ പാർട്ടിക്ക് വടക്കൻ മേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. പ്രാദേശിക നേതാക്കളുടെയും ഘടകകക്ഷികളുടെയും പിന്തുണ ഉറപ്പാക്കാൻ സംയുക്ത
പ്രചാരണങ്ങൾക്ക് പദ്ധതി
തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം, തൃക്കരിപ്പൂർ സീറ്റ്
കോൺഗ്രസിന് വിട്ടുനൽകിയത് യു.ഡി.എഫിനകത്തെ ഐക്യം ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ നീക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
No comments