Breaking News

പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം; കാസർകോട് മൊഗ്രാലില്‍ പരീക്ഷ എഴുതിയത് 20 കാരൻ


കാസർകോട് : മൊഗ്രാല്‍ ജിവിഎച്ച്എസ്എസില്‍ പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം. പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷയെഴുതിയത് 20 കാരന്‍. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താറിനെതിരെയും പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥിക്കെതിരെയും പോലീസ് കേസെടുത്തു. മാര്‍ച്ച് 16ന് നടന്ന പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയിലായിരുന്നു സംഭവം. ഇതേ സ്‌കൂളില്‍ തന്നെ പത്താം ക്ലാസ് പരീക്ഷയ്ക്കും വിദ്യാര്‍ത്ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കോപ്പി അടിക്കാന്‍ ശ്രമിച്ചെന്ന പരാതിയും പുറത്തുവരുന്നു.

No comments