Breaking News

കേന്ദ്രമന്ത്രി സുരേഷ് ഗോപി ചുമരെഴുതി; മഞ്ചേശ്വരം നിയമസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിയായ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമായി


കാസർകോട്: കേന്ദ്രമന്ത്രി സുരേഷ് ഗോപി ചുമരെഴുതി; മഞ്ചേശ്വരം നിയമസഭാ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിയായ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമായി. കുമ്പളയിൽ ബി ജെ പി പ്രവർത്തകന്റെ മതിലിലാണ് ചുമരെഴുത്ത് നടത്തിയത്. പരിപാടിയിൽ ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എൽ അശ്വിനി, സ്ഥാനാർത്ഥി കെ സുരേന്ദ്രൻ, എൻഡിഎ കൺവീനർ വിജയ് കുമാർ റെ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, സുരേഷ് കുമാർ ഷെട്ടി, കുമ്പള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സുനിൽ അനന്തപുരം, വിക്രം പൈ, സുധാകർ കാമത്ത്, പ്രേമലത എസ് തുടങ്ങിയവർ പങ്കെടുത്തു. കാസർകോട്
നിയമസഭാ മണ്ഡലത്തിലെ ചുമരെഴുത്ത് കാസർകോട് ടൗൺ പൊലീസിനു സമീപത്തായിരിക്കും പരിപാടി.

No comments