Breaking News

ക്ഷയരോഗ നിർമ്മാർജ്ജനം: പനത്തടി പഞ്ചായത്തിന് വെള്ളിത്തിളക്കം; ടിബി മുക്ത് സിൽവർ മെഡൽ സ്വന്തമാക്കി

പാണത്തൂർ : ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ച പനത്തടി ഗ്രാമപഞ്ചായത്തിന് ഈ വർഷത്തെ 'ടിബി മുക്ത്' (TB Mukt) സിൽവർ മെഡൽ പുരസ്കാരം. കാസർഗോഡ് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്-ൽ നിന്നും പനത്തടി ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രവ്യ പുരസ്കാരം ഏറ്റുവാങ്ങി.
പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും ഏകോപിതമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പദവി തേടിയെത്തിയത്. ചടങ്ങിൽ പനത്തടി ആരോഗ്യവകുപ്പ് ടീമിലെ ഹെൽത്ത് ഇൻസ്‌പെക്ടർ (HI) ടീസ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ (JHI) പ്രശാന്ത്, അശ്വതി തുടങ്ങിയവരും പുരസ്കാരം ഏറ്റുവാങ്ങാൻ ഡോക്ടറോടൊപ്പം പങ്കെടുത്തു.
സമൂഹത്തിൽ ക്ഷയരോഗത്തിന്റെ തോത് കുറച്ചുകൊണ്ടുവരുന്നതിനും ബോധവൽക്കരണ പരിപാടികൾ കാര്യക്ഷമമായി നടപ്പിലാക്കിയതിനുമാണ് സംസ്ഥാന സർക്കാരിന്റെ ഈ ആദരവ്.

No comments