കിടപ്പുമുറിയിലെ ഫാൻ നന്നാക്കുന്നതിനിടയിൽ ഓട്ടോ ഡ്രൈവർ ഷോക്കേറ്റ് മരിച്ചു
കാസർകോട് : കിടപ്പുമുറിയിലെ ഫാൻ നന്നാക്കുന്നതിനിടയിൽ ഓട്ടോ ഡ്രൈവർ ഷോക്കേറ്റ് മരിച്ചു. എൻമകജെ പഞ്ചായത്തിലെ പെർള, ശിവഗിരി, പർത്താജെ ഹൗസിലെ പരേതനായ കൃഷ്ണനായിക്കിന്റെ മകൻ ധൻരാജ് (40) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കിടപ്പുമുറിയിലെ ഫാൻ തകരാറിലായിരുന്നു. ഇതു നന്നാക്കാനുള്ള ശ്രമത്തിനിടയിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ എൻമകജെ പഞ്ചായത്തിന്റെ ആംബുലൻസിൽ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം രാത്രിയിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. വർഷങ്ങളായി പെർള ടൗണിൽ ഓട്ടോ ഡ്രൈവറായിരുന്ന ധൻരാജ് വലിയൊരു സുഹൃത്ത് ബന്ധത്തിന്റെ ഉടമയായിരുന്നു. ഇദ്ദേഹത്തിന്റെ ആകസ്മിക വിയോഗം സഹതൊഴിലാളികളെയും നാടിനെയും കണ്ണീരിലാഴ്ത്തി. മാതാവ്: ഗിരിജ. ഭാര്യ: ദീപ. മക്കൾ: നിഷ്മിത, വിജിത്ത്. സഹോദരങ്ങൾ: മോഹൻ, കമലാക്ഷി, മോഹിനി.
No comments