ഇടിയും മഴയും: ഉണക്കാനിട്ട അടയ്ക്ക വാരിവച്ച് വിശ്രമിക്കുന്നതിനിടയിൽ ഹൃദയാഘാതം; കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
കാസർകോട് : കാസർകോട്, കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപത്തെ കിംഗ് കോബ ഓട്ടോസ്റ്റാന്റിലെ ഓട്ടോ ഡ്രൈവറും ബി എം എസ് പ്രവർത്തകനുമായ പി നാഗേഷ് (50) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അഡൂർ, പിലമർവ്വയിലെ പരേതരായ അപ്പോജി റാവു -കമല ദമ്പതികളുടെ മകനാണ് മരിച്ചത്. 25 വർഷമായി കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവർ ആണ് നാഗേഷ്. ശനിയാഴ്ച പുലർച്ചെ ഇടിയും മഴയും ഉണ്ടായ സമയത്ത് വീട്ടിനു മുകളിൽ ഉണക്കാൻ ഇട്ടിരുന്ന അടയ്ക്ക വാരിവച്ച ശേഷം സിറ്റൗട്ടിൽ കസേരയിൽ ഇരിക്കുന്നതിനിടയിലാണ് നഗേഷിന് ഹൃദയാഘാതം ഉണ്ടായതെന്നു ബന്ധുക്കൾ പറഞ്ഞു. ഉടൻ തന്നെ മുള്ളേരിയയിലെ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നാഗേഷിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ച് കിംഗ് കോബ്ര ഓട്ടോസ്റ്റാന്റ് ദുഃഖാചരണം നടത്തി. ഭാര്യ: മോഹിനി. മക്കൾ: ആദ്യശ്രീ, ആര്യശ്രീ(ഇരുവരും നാലാം ക്ലാസ് വിദ്യാർത്ഥിനികൾ). സഹോദരി: ഈശ്വരി.
No comments