Breaking News

കാസർകോട് വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചു, പിന്നെ കണ്ടത് പന്തലിലാകെ തീ, നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ചു



കാസർകോട്: മൗവ്വലിൽ വിവാഹ ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ പന്തലിന് തീപിടിച്ചു. കല്യാണ വീടിന് മുന്നിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി തെറിച്ചാണ് അപകടമുണ്ടായത്. നാട്ടുകാർ ചേർന്ന് വേഗത്തിൽ തീയണച്ചതിനാൽവൻ ദുരന്തം ഒഴിവായി.വരൻ്റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കത്തിൽ നിന്നുള്ള തീ പൊരി പന്തലിലേക്ക് വീഴുകയായിരുന്നു.

നൂറുക്കണക്കിന് ആളുകൾ ഈ സമയത്ത് പന്തലിനു അടിയിലും സമീപത്തുമായി ഉണ്ടായിരുന്നു.മീത്തൽ മൗവ്വൽ ഇബ്റാഹിമിൻ്റെ മകളുടെ കല്ല്യാണ വീട്ടിലാണ് സംഭവം ഉണ്ടായത്.ചെർക്കളയിലെ വരൻ്റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കം വരൻ്റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കം പന്തലിന് മുന്നിൽ ഒരുക്കിയ അലങ്കാരത്തി തീപിടിച്ച് നിമിഷ നേരം കൊണ്ട് പത്തടി ഉയരത്തിൽ തീ പടരുകയായിരുന്നു.

No comments