മാനവ സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശമുയർത്തി നെല്ലിയടുക്കം എ യു പി സ്കൂളിൽ ഇഫ്താർ സംഗമം
കാട്ടിപ്പൊയിൽ : മാനവ സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റേയും സന്ദേശമുയർത്തി കാട്ടിപ്പൊയിലിലെ നെല്ലിയടുക്കം എ യു പി സ്കൂളിൽ ഇഫ്താർ വിരുന്നൊരുക്കി. നെല്ലിയടുക്കം രിഫായിയ ജമാഅത്ത് കമ്മറ്റി ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കെടുത്ത പരിപാടി വേറിട്ടതായി. വനിതകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് അംഗം പി പ്രകാശൻ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ വിദ്യാധരൻ അദ്ധ്യക്ഷനായി. രിഫായിയ ജമാഅത്ത് കമ്മറ്റി ഖത്തീബ് ഹാരിസ് സഅദി , പ്രസിഡൻ്റ് ടി മൂസാൻ, സെക്രട്ടറി മൊയ്തീൻ ഹാജി കെ , ട്രഷറർ അബ്ദുൾ നിസാർ കെ, സ്കൂൾ പ്രഥമാധ്യാപിക രാജേശ്വരി ദേവദാസ് ,എസ് എം സി ചെയർമാൻ ബാബു ജോസ്, മദർ പിടിഎ പ്രസിഡൻ്റ് വിനിഷ എ , ശശിധരൻ ചാങ്ങാട്, സീനിയർ അസിസ്റ്റൻ്റ് സതീദേവി കെ , എസ് ആർ ജി കൺവീനർ സ്നേഹലത പി സംസാരിച്ചു.
No comments