അള്ളംകോട് മുതൽ വിപി റോഡ് വരെ പൊട്ടിപ്പൊളിഞ്ഞ റോഡ് റീത്താറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് വാണിയംപാറ തളിർ പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽബോഡിയോഗം
വാണിയംപാറ: അള്ളംകോട് മുതൽ വിപി റോഡ് വരെ പൊട്ടിപ്പൊളിഞ്ഞ റോഡ് റീത്താറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് വാണിയംപാറ തളിർ പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. ചങ്ങമ്പുഴ കലാകായികവേദി ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ സംഘം പ്രസിഡണ്ട് സുധീരൻ അള്ളംകോട് അധ്യക്ഷത വഹിച്ചു . സെക്രട്ടറി രാജേന്ദ്രൻ വാണിയമ്പാറ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ തമ്പാൻ മൂലക്കെവീടിന്റെ അനുമതിയോടുകൂടി വിജയൻ പച്ചിക്കാരൻവീട് ഒരു വർഷത്തെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: പി കുഞ്ഞികൃഷ്ണനെയും വൈസ് പ്രസിഡണ്ട് സുരേഷ് കെ അള്ളങ്കോടിനെയും സെക്രട്ടറിയായി വിജയൻ പച്ചിക്കാരനെയും ജോയിൻ സെക്രട്ടറിയായി അഖിലേഷ് മൂലക്കെ വീടിനെയും ട്രഷറായി വിജയകുമാർ മൂലക്കെ വീടിനെയും ജനറൽ ബോഡിയോഗം തെരഞ്ഞെടുത്തു . യോഗത്തിൽ ട്രഷറർ തമ്പാൻ നന്ദി പ്രകാശിപ്പിച്ചു
No comments