പറമ്പ ഗവ എൽ.പി സ്കൂളിൽ അമ്മമാർക്ക് തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു വെസ്റ്റ്എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി അനു ഉദ്ഘാടനം ചെയ്തു
പറമ്പ: കാസർഗോഡ് ജില്ലാ പഞ്ചായത്തും എസ് എസ് കെ ചിറ്റാരിക്കാൽ ബി ആർ സിയും സംയുക്തമായി സംഘടിപ്പിക്കുന്ന വൈവിധ്യ - വിദ്യാലയവും പ്രദേശവും ദത്തെടുക്കൽ തനതു വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അമ്മമാർക്കുള്ള തൊഴിൽ പരിശീലനം പറമ്പ ഗവ എൽ.പി സ്കൂളിൽ നടന്നു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി അനു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ ജിഷ മോൾ ലോറൻസ് അധ്യക്ഷയായി. ചിറ്റാരിക്കാൽ ബി.പി.സി ഷൈജു സി , പുഷ്പാകരൻ പി, വിനീത് കെ.വി , സുജി ഇ.ടി, പ്രിയങ്ക സി കെ , രമ്യ തുടങ്ങിയവർ സംസാരിച്ചു. പ്രഥമാധ്യാപകനായ ജോബി തോമസ് സ്വാഗതം പറഞ്ഞ യോഗത്തിന് അധ്യാപിക ദീപ്തി കെ വി നന്ദി അറിയിച്ചു.
വിദ്യാലയം അമ്മമാർക്കുള്ള തൊഴിൽ പരിശീലന ഇടമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ ജീവിതത്തിനായി സ്വയം തൊഴിൽ യൂണിറ്റുകൾ ആരംഭിക്കുന്നതിനുവേണ്ടിയുള്ള ഈ ഏകദിന സംരഭകത്വ ശില്പശാലയ്ക്ക് കെ കെ സത്യനാരായണൻ നേതൃത്വം നൽകി.
No comments