നവീകരിച്ച പരപ്പച്ചാൽ - തളിക്ഷേത്രം - മോലോത്തുംകുന്ന് - കനകപ്പള്ളി റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് എം. രാജൻ ഉദ്ഘാടനം നിർവഹിച്ചു
കിനാനൂർ കരിന്തളം പഞ്ചായത്ത്, വാർഡ് 8 പരപ്പയിൽ, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് റീച്ചുകളിലായി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച പരപ്പച്ചാൽ - തളിക്ഷേത്രം - മോലോത്തുംകുന്ന് - കനകപ്പള്ളി റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
വാർഡ് മെമ്പർ ശ്രീമതി എം. ഓമനയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം. രാജൻ ഉദ്ഘാടനം നിർവഹിച്ചു.ഗതാഗതവും കാൽനടയാത്ര പോലും ദുസ്സഹമായിരുന്ന ഈ റോഡ് നവീകരിക്കുക എന്നത് നാട്ടുകാരുടെ ദീർഘ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. പുതിയ ഭരണസമിതി അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ റോഡ് നവീകരണം നടത്താനായത് പ്രദേശവാസികൾക്ക് വലിയ സന്തോഷത്തിന് കാരണമായി. നിർമ്മാണ കമ്മിറ്റി അംഗങ്ങളായ സിജോ പി. ജോസഫ്,
വി. ബാലകൃഷ്ണൻ, ചന്ദ്രൻ പൈക്ക, രമ്യ ഹരീഷ്, അഭിജിത്, രേവതി രാജൻ, യശോദ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പായസം വിതരണവും നടത്തി.
No comments